കാട്ടാക്കട: അധ്യയനം തടസ്സപ്പെടുത്തി സ്കൂൾ സമയം ഗ്രാമസഭ. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ നടത്തി അധ്യയനം തടസ്സപ്പെടുത്തിയത്. മുന്നുറോളം പേർ പങ്കെടുത്ത പരിപാടിക്ക് സ്കൂള്‍ അധികൃതരോട് അനുമതിയോ അനുവാദമോ വാങ്ങാതെയാണ് ഉച്ചയോടെ ഓഡിറ്റോറിയത്തില്‍ ഉച്ചഭാഷിണി സജ്ജീകരിച്ചത്. ശേഷം, മൂന്ന് മണിക്കുള്ള പരിപാടിക്ക് ഉച്ചഭാഷിണിയിലൂടെ അറിയിപ്പും നൽകിക്കൊണ്ടിരുന്നു. ഇതോടെ, ഉച്ചക്കുശേഷം സ്കൂളിലെ അധ്യയനം പൂർണമായി തടസ്സപ്പെട്ടു. മൂന്ന് മണിക്കാണ് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തത്. കോവിഡിനെ തുടര്‍ന്ന് രണ്ട് അധ്യയനവര്‍ഷം തടസ്സപ്പെട്ടപ്പോള്‍ ആര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ പഞ്ചായത്തിന്‍റെ ഗ്രാമസഭ നടത്തിയതില്‍ ഒരു കുഴപ്പവും കാണുന്നില്ലെന്നുമാണ് പഞ്ചായത്ത് അധികാരിയുടെ ഭാഷ്യമെന്ന് രക്ഷാകർത്താക്കള്‍ പറഞ്ഞു. ചിത്രം- ക്ലാസ് സമയത്തെ സ്കൂളിനുള്ളിലെ ഗ്രാമസഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.