മഴയിൽ മരം വീണ് വീട്​ തകർന്നു കനത്ത മഴയില്‍ നിര്‍ധന കുടുംബത്തി ന്റെ വീട് തകര്‍ന്നു

വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും മരം വീണ് നിർധന കുടുംബത്തിന്റെ വീട് പൂർണമായി തകർന്നു. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ന​ഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ കമലയുടെ കവിതാഭവൻ ആണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. കമലയും മകനും മരുമകളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഏറെ കാലപ്പഴക്കമുള്ള വീട് മൺഭിത്തിയാൽ നിർമിച്ചതാണ്. കാലപ്പഴക്കത്തെത്തുടർന്ന് വീടിന് ബലക്ഷയമുള്ളതിനാൽ മഴക്കാലത്ത് കുടുംബം സമീപത്ത് മകളുടെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. ശക്തമായ മഴക്കൊപ്പമെത്തിയ കാറ്റിലാണ് സമീപത്ത് നിന്ന മരം കടപുഴകി മേൽക്കൂരയടക്കം വീട് നിലം പതിച്ചത്. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവനപദ്ധതിയിൽ കുടുംബം അപേക്ഷ നൽകിയെങ്കിലും ഇതുവരെയും സർക്കാർ കനിഞ്ഞില്ല. വീട് തകർന്നതിനെ തുടർന്ന് കുടുംബം വില്ലേജിലും പഞ്ചായത്തിലും പരാതി നൽകി. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.