നെടുമങ്ങാട്: ഇരട്ടക്കൊലക്കേസ് പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പേരൂർക്കട ചിത്ര ഭവനിൽ അരുൺ ജി. രാജ് (32), മണികേണ്ഠശ്വരം നവജ്യോതി ലാൽ നിവാസിൽ ദീപക് ലാൽ (33) എന്നിവരെയാണ് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തത്. കരകുളം ആറാംകല്ലിലുള്ള ആരാമം ലോഡ്ജിൽവെച്ച് ബുധനാഴ്ച രാത്രിയാണ് വഴയില വിഷ്ണു വിഹാറിൽ വിഷ്ണു(മണിച്ചൻ -33)വിന് തലക്ക് ചുറ്റിക കൊണ്ടുള്ള അടി ഏൽക്കുന്നത്. കൂടെയുണ്ടായിരുന്ന കുന്നപ്പുഴ ആറമട കണിയാം വിളാകത്ത് ഹരികുമാറി(രഞ്ജിത്ത് -39)നും അടിയേറ്റിരുന്നു. ഇരുവരെയും അരുവിക്കര പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ വിഷ്ണു മരിച്ചു. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ വട്ടിയൂർക്കാവിന് സമീപം മൂന്നാംമൂട്ടിൽ നിന്നും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ലോഡ്ജിൽ മുറിയെടുത്തു മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ച വിഷ്ണു 2011ൽ ആറാം കല്ലിൽവെച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ്. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.