എം.ഡി.എമ്മും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ

ശംഖുംമുഖം: ഉപയോഗിക്കാൻ കൈവശം വെച്ചിരുന്ന ആറ് ഗ്രാം എം.ഡി.എമ്മും പത്ത് ഗ്രാം കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. വലിയതുറ സ്വദേശികളായ ജോൺ (22), സ്റ്റീഫൻ (21), സുരാജ് (19), ഇഗ്നനേഷിയസ് (22), ഫെബിൻ (19), രോഹിത് (20) എന്നിവരാണ് വലിയതുറ പൊലീസ് പിടിയിലായത്. ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിന് മുൻവശം ഇവർ ലഹരി ഉപയോഗിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് വലിയതുറ പെലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ---------------------------------------------- ജനകീയാസൂത്രണ രജതജൂബിലി; വിപുലമായ സമാപനം ഒരുക്കും -മന്ത്രി തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ആഗസ്റ്റ്‌ 17നാണ്‌ ഒരു വർഷം നീണ്ട ആഘോഷപരിപാടികൾ സമാപിക്കുന്നത്‌. ഇതിനോടനുബന്ധിച്ച്‌ വിപുലമായ സമാപന സമ്മേളനം തിരുവനന്തപുരത്ത്‌ നടക്കും. ആഗസ്റ്റ്‌ 16, 17 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ ‌സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ സിമ്പോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.