ആറ്റിങ്ങൽ: യുവാവിനെ രാത്രിയിൽ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ചു. കേസെടുക്കുന്നതിലും അന്വേഷണത്തിലും പൊലീസ് അലംഭാവമെന്ന് ആക്ഷേപം. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പുത്തൻവിള പൊയ്കവിള വീട്ടിൽ നന്ദു(22)വിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആറ്റിങ്ങൽ ജോലിസ്ഥലത്തുനിന്നും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് നന്ദുവിനെ സമീപവാസിയായ പ്രതി തടഞ്ഞുനിർത്തി ആക്രമിച്ചത്. മേഖലയിലെ സാമൂഹികവിരുദ്ധ ശല്യം സംബന്ധിച്ച് പ്രതികരിച്ചതിന് നന്ദുവിനുനേരെ നേരത്തെയും ഭീഷണിയും ആക്രമണശ്രമവും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി സമാനരീതിയിൽ ആക്രമണശ്രമം ഉണ്ടായി. ഇതുസംബന്ധിച്ച് നന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് ആക്രമണം നടത്തിയത്. പൊലീസിൽ പരാതിപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതപ്പെടുന്നു. നന്ദുവിൻെറ ഇടതുകൈയുടെ തോളിലും തുടയിലും വെട്ടേറ്റു. ദേഹത്ത് ഉടനീളം മർദനത്തിൻെറ പാടുകളുണ്ട്. യുവാവ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനുശേഷവും പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ പ്രതിയെ പിടികൂടാൻ ശ്രമിക്കുകയോ ചെയ്തിലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.