തിരുവനന്തപുരം: തൃക്കാക്കര വിജയത്തില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഘോഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് പായസവിതരണം നടത്തി. കെ. മുരളീധരന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, എം. വിന്‍സന്‍റ് എം.എല്‍.എ, വി.എസ്. ശിവകുമാര്‍, വര്‍ക്കല കഹാര്‍, എന്‍. പീതാംബരകുറുപ്പ്, കരകുളം കൃഷ്‌ണപിള്ള, എം.ആര്‍. രഘുചന്ദ്രബാല്‍, മണക്കാട് സുരേഷ്, എ.ടി. ജോര്‍ജ്, പി.കെ. വേണുഗോപാല്‍, വിതുര ശശി, ആര്‍. ലക്ഷ്‌മി തുടങ്ങിയവരും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് ഡി.സി.സി ഓഫിസില്‍ നിന്നും പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. വര്‍ക്കല കഹാര്‍, വി.എസ്. ശിവകുമാര്‍, ജോണ്‍സണ്‍ ജോസഫ്, ഷാനവാസ് ആനക്കുഴി, കടകംപള്ളി ഹരിദാസ്, അയിര സുരേന്ദ്രന്‍, ആറ്റിപ്ര അനില്‍, ജോണ്‍ വിനേഷ്യസ്, ജലീല്‍ മുഹമ്മദ്, ആനാട് ജയന്‍, തേക്കട അനില്‍, എം. ശ്രീകണ്‌ഠന്‍ നായര്‍, ആര്‍. ഹരികുമാര്‍, കെ.വി. അഭിലാഷ്, കൈമനം പ്രഭാകരന്‍, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, ചെമ്പഴന്തി അനില്‍, പി. സൊണാള്‍ജ്, വി.ആര്‍. പ്രതാപന്‍, വിന്‍സന്റ് ഡിപോള്‍, പാളയം ഉദയന്‍, സി. ജ്യോതിഷ്‌കുമാര്‍, സുഭാഷ് കുടപ്പനക്കുന്ന്, ഉദയകുമാര്‍, ആഗ്നസ് റാണി, എം.ആര്‍. ബൈജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.