റോജക്ക്​ നിശ്ചയ ദാർഢ്യത്തി‍െൻറ വിജയം

റോജക്ക്​ നിശ്ചയ ദാർഢ്യത്തി‍ൻെറ വിജയം തിരുവനന്തപുരം: സമൂഹത്തിനൊപ്പം ചേർന്നുപ്രവർത്തിക്കണമെന്ന ആഗ്രഹമാണ്​ റോജ എസ്​. രാജ‍ൻെറ ഐ.എ.എസ്​ സ്വപ്​നത്തിന്​ പിന്നിൽ. തിരുവനന്തപുരം പുന്നക്കാമുഗൾ ആറാമട സ്വദേശി റോജ 108 ാം റാങ്കോടെയാണ്​ സിവിൽ സർവിസ്​ പരീക്ഷയിൽ വിജയതിലകം ചൂടിയത്​. പാപ്പനംകോട്​ ചിത്തിരതിരുനാൾ എൻജിനീയറിങ്​ കോളജിൽ നിന്ന്​ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ടെക്​നോ പാർക്കിൽ ഒരു കമ്പനിയിൽ ഒരു വർഷത്തോളം ജോലി ​ചെയ്തു. അപ്പോഴും മനസ്സുനിറയെ സിവിൽ സർവിസ്​ ആയിരുന്നു. ജോലിക്കൊപ്പം അതിനുള്ള തയാ​റെടുപ്പുകളും നടത്തി. 2019 മുതൽ പഠനവും ആരംഭിച്ചിരുന്നു. കഠിനപ്രയത്നം തന്നെ നടത്തി. ആദ്യതവണ പ്രതീക്ഷയിലേക്ക്​ എത്താൻ പറ്റിയില്ലെങ്കിലും ഇപ്പോൾ ആ സ്വപ്​നത്തിലേക്ക്​ എത്തി. നിശ്ചയദാർഢ്യം പ്രധാനഘടകമാണെന്നും റോജ പറയുന്നു. ഐ.എഫ്.എസ്​ ആണ്​ താൽപര്യം. രണ്ട്​​ വിദേശകമ്പനികളിൽ ഫ്രീലാൻസായി കണ്ടന്‍റ്​ റൈറ്റർ ആയി പ്രവർത്തിക്കുകയാണ്​. സാമൂഹികവിഷയങ്ങളിലാണ്​ താൽപര്യമെന്നും അതിനനുസൃതമായ ജോലിയായതിനാലാണ്​ തുടരുന്നതെന്നും റോജ പറയുന്നു. മണ്ണന്തല സർക്കാർ പ്രസിലെ റിട്ട. ജീവനക്കാരൻ രാജ‍​ൻെറയും ബിസിനസ്​ നടത്തുന്ന സജിനി രാജ‍​ൻെറയും ഏക മകളാണ്​ റോജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.