നേമം: മലയിൻകീഴ് പൊലീസ് വയോജന മൈത്രിയുടെ ഒന്നാം വാർഷിക ആഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത് കെ.എസ് അധ്യക്ഷതവഹിച്ചു. ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ സി.സി സ്വാഗതം പറഞ്ഞു. കൺവീനർ വി. സുധാകരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സല കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വാസുദേവൻ നായർ, പി.എൻ. രാമചന്ദ്ര ക്കുറുപ്പ്, എസ്. കൃഷ്ണൻകുട്ടി നായർ, സാഹിത്യകാരൻ വി.വി. കുമാർ എന്നിവർ പങ്കെടുത്തു. യോഗാനന്തരം കളരിപ്പയറ്റ്, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.