വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ ശിൽപശാല സംഘടിപ്പിച്ചു. ജലസാക്ഷരത, കുടിവെള്ളത്തിന്റെ പ്രാധാന്യം എന്നിവയെപ്പറ്റി പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്‍റിന്‍റെ (കാർഡ്) നേതൃത്വത്തിലാണ് പ്രാദേശിക ശിൽപശാല സംഘടിപ്പിച്ചത്. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ആർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനവിവര ശേഖരണവും സർവേയും ഉടൻ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈജു രാജ് അധ്യക്ഷതവഹിച്ചു. ജലജീവൻ മിഷൻ ടീം ലീഡർ രമ്യ കെ.ആർ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മൻെറ് ടീം ലീഡർ ലക്ഷ്മി എസ്.പിള്ള എന്നിവർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജി, മെംബർമാരായ വിനോദ് വിശാൽ, അജിത, ഉമ എന്നിവർ സംസാരിച്ചു. file name tw 26 VKL 1 jala jeevan silpasala ഇലകമൺ പഞ്ചായത്തിലെ ജലജീവൻ മിഷൻ ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.