എസ്​.ബി.ഐ പെൻഷനേഴ്​സ്​ അസോസിയേഷൻ സമ്മേളനം നാളെ

തിരുവനന്തപുരം: എസ്​.ബി.ഐ പെൻഷനേഴ്​സ്​ അസോസിയേഷൻ കേരളയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച എ.കെ.ജി സെന്‍റർ ഹാളിൽ നടക്കും. പെൻഷനേഴ്​സ്​ മീറ്റ്​ എസ്​.ബി.ഐ തിരുവനന്തപുരം ചീഫ്​ ജനറൽ മാനേജർ ശ്രീകാന്ത്​ ഉദ്​ഘാടനം ചെയ്യും. ദേശീയ വൈസ്​ പ്രസിഡന്‍റ്​ എച്ച്​. ഗണപതി മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്‍റ്​ കെ. രാജീവൻ അധ്യക്ഷത വഹിക്കും. എസ്​.ബി.ഐ ജനറൽ മാനേജർമാരായ വി. സീതാരാമൻ, ഇന്ദ്രനീൽ ഭാഞ്ച, വന്ദ മെഹ്​റോത്ര തുടങ്ങിയവർ സംസാരിക്കും. കോളജ്​ വിദ്യാർഥികൾക്കായി അസോസിയേഷൻ നടത്തിയ ഉപന്യാസ രചന മത്സര വിജയികൾക്കുള്ള കാഷ്​ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.