പരീക്ഷകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്/ കേരള സംസ്ഥാന ഇൻഡസ്​ട്രിയൽ എന്‍റർ​പ്രൈസസ്​ ലിമിറ്റഡിൽ ജൂനിയർ അസി. (കാറ്റഗറി നമ്പർ 348/2021, 601/2021), ഓവർസീസ്​ ഡെവലപ്മെന്‍റ്​ ആൻഡ് എംപ്ലോയ്​മെന്‍റ്​ പ്രമോഷൻ കൺസൽട്ടന്‍റ്​സ്​ ലിമിറ്റഡിൽ അസി.​ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 599/2021), കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഇ.ഡി.പി അസി.​-പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 604/2021) എന്നീ തസ്​തികകളിലേക്ക് മേയ് 31ന് രാവിലെ 10.30 മുതൽ ഉച്ചക്ക്​ 12.30 വരെ നടത്താൻ തീരുമാനിച്ച ഒ.എം.ആർ പരീക്ഷക്ക്​ ജില്ലയിൽ സെന്‍റർ നമ്പർ 1021, പി.എസ്.എൻ.എം. ഗവ. എച്ച്.എസ്​.എസ്​, പേരൂർക്കട, തിരുവനന്തപുരം എന്ന പരീക്ഷകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ നമ്പർ 104997 മുതൽ 105196 വരെയുള്ള ഉദ്യോഗാർഥികൾ നിലവിൽ ലഭ്യമായിരിക്കുന്ന അഡ്മിഷൻ ടിക്കറ്റുമായി ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ, വെള്ളയമ്പലം, തിരുവനന്തപുരം എന്ന പരീക്ഷകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.