പി.ഡി.പി രാജ്ഭവന്‍ മാര്‍ച്ച് നാളെ

തിരുവനന്തപുരം: 'മറ്റൊരു ബാബരി അനുവദിക്കില്ല' എന്ന മുദ്രാവാക്യമുയർത്തി പി.ഡി.പി സംസ്ഥാന കമ്മിറ്റി ശനിയാഴ്​ച രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന്​ സംസ്ഥാന വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് അറിയിച്ചു. ഗ്യാന്‍വാപി, മഥുര, കുത്തബ്മിനാര്‍, താജ്മഹല്‍, ടിപ്പു മസ്ജിദ് ഉള്‍പ്പെടെയുള്ളവയുടെ മേല്‍ അവകാശവാദമുന്നയിച്ച് കര്‍സേവക്ക് കളമൊരുക്കാനും രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുമുള്ള സംഘ്പരിവാർ നീക്കത്തിൽ പ്രതിഷേധിച്ചും നിയമം മറക്കുന്ന നീതിപീഠങ്ങളുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുമാണ്​ മാർച്ച്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.