തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്കായി 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസിന്റെയും സഹകരണത്തോടെ ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നു വരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശ്ശേരി കീഡ് കാമ്പസില്‍വെച്ച് രണ്ട് ബാച്ചുകളിലായിട്ടാണ് പരിശീലനം. പരിശീലന കാലയളവില്‍ സ്റ്റൈപൻഡും ലഭിക്കും. ഫിഷറീസ്, അക്വാകള്‍ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്- അക്വാകള്‍ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താൽപര്യമുള്ളവര്‍ www.kled.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒമ്പതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 048-2532890, 2550322, 9605542061, 7012376994. ആസാദി കാ അമൃത് മഹോത്സവം: മേയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മേയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും. തിരുവനന്തപുരത്ത് ജില്ല പഞ്ചായത്ത് ഹാളിലാണ് പരിപാടി. 13 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ 20 വീതം ഗുണഭോക്താക്കളെയാണ് മുഖാമുഖത്തില്‍ പങ്കെടുപ്പിക്കുക. രാവിലെ 9.45ന് ചടങ്ങ് ആരംഭിക്കും. 10.55ന് പ്രധാനമന്ത്രി സംസാരിക്കും. ജില്ലയില്‍ മുഖാമുഖം പരിപാടി വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെയും കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.