വി.എച്ച്.എസ്.ഇ സ്വകാര്യവത്കരണം: സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ വി.എച്ച്.എസ്.ഇ വിഭാഗം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ആവശ്യപ്പെട്ടു. വൊക്കേഷനൽ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതൊഴിൽ നൈപുണി പദ്ധതി (എൻ.എസ്.ക്യു.എഫ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ മാത്രം തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജൻസികളെ പൊതുവിദ്യാലയത്തിലെ പരീക്ഷ നടത്തിപ്പിന് ചുമതലപ്പെടുത്തുന്നു. ഇതു മൂലം വ്യാപകമായ സാമ്പത്തിക അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെ ക്രമക്കേടുകൾ നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തൊഴിൽ നൈപുണി വിദ്യാഭ്യാസം ഇതരസംസ്ഥാന സ്വകാര്യ ഏജൻസികളുടെ നിയന്ത്രണത്തിലാക്കുന്നതിനെതിരെ സർക്കാർ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ അറിയിച്ചു. വൊക്കേഷനൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സന്തോഷ് ബേബി എ.കെ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷൈജിത്ത് ബി.ടി മുഖ്യപ്രഭാഷണം നടത്തി. രാജൻ ടി, ഗോപകുമാർ പി.എസ്, മനോജ്, അനോജ് എസ്.എസ്, പ്രിയദർശിനി, സുജ, ലതീഷ് ആർ. നാഥ്, സെയ്ദ് ഷിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.