തിരുവനന്തപുരം: ആൽഗയിൽനിന്ന് ശുദ്ധമായ ഓക്സിജൻ ഉൽപാദിപ്പിക്കാനും കൃഷിക്ക് യോഗ്യമായ വളങ്ങൾ നിർമിക്കാനുമുള്ള സംയുക്ത ഗവേഷണത്തിനായി തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും തമ്മിൽ ധാരണയായി. കാര്യവട്ടം ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ സാന്നിധ്യത്തിൽ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. വിജയകുമാറും കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മനും ധാരണപത്രത്തിൽ ഒപ്പുവെച്ചു. സൂക്ഷ്മ ആൽഗെയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ബയോ-ഓക്സിജനറേറ്റർ എന്ന ഉപകരണത്തിലൂടെ താപനില, അമ്ലത്വം തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുകയാണ് ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നത്. സസ്യങ്ങളുടെ വിവരശേഖരണത്തിന് പ്രത്യേക മൊബൈൽ അപ്ലിക്കേഷനും ഗവ. എൻജിനീയറിങ് കോളജ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് വികസിപ്പിച്ചെടുത്തു. പുഴയിൽനിന്ന് ആൽഗെ ശേഖരിക്കാനായി ആൽഗെൽ 'ബ്ലും കളക്ടർ' എന്ന ഉപകരണം രൂപകൽപന ചെയ്തു. അധ്യാപകരായ ഡോ. സുജ, ഡോ. അനീഷ് കെ. ജോൺ, ഡോ. ബിനോയ് ടി. തോമസ്, ഡോ.വി.പി. തോമസ്, വിദ്യാർഥികളായ റിയോ അശ്വിൻ, ഡെവിൻ, അഭിജിത്ത്, അമൽ ചന്ദ്രൻ, ഗൗതം സുനിൽ, രോഹിത്ത്, അർജുൻ, വിഷ്ണു, കിരൺ, എസ്. ഗൗതം എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ വ്യാവസായികമായി ഉൽപാദന രംഗത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.