കല്ലമ്പലം: . ഇരുപത്തിയെട്ടാം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗ്യാസ് സിലിണ്ടർ ലോറിയിലെ ഡ്രൈവർ പാരിപ്പള്ളി സ്വദേശി സുധിക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇരുപത്തിയെട്ടാം മൈൽ മങ്കാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപമാണ് തിരുവനന്തപുരം ഭാഗത്തുനിന്ന് പാരിപ്പള്ളി ഐ.ഒ.സിയിലേക്ക് കാലി ഗ്യാസ് സിലിണ്ടർ കയറ്റി പോയ ലോറിയും കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ പാർസൽ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടറും കയറ്റിവന്ന ലോറി ഡ്രൈവർ പാരിപ്പള്ളി സുധിയുടെ കാലുകൾ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. തുടർന്ന് കല്ലമ്പലം അഗ്നിരക്ഷാസേനയെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സുധിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ചികിത്സക്കായി കൊല്ലം ആശ്രമം ആശുപത്രിയിലേക്കും മാറ്റി. പാർസൽ ലോറിയിലെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലമ്പലം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾ നടത്തി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽനിന്ന് വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. Twatl accident kallambalam കല്ലമ്പലം ഇരുപത്തിയെട്ടാം മൈലിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.