പൂന്തുറ: മഴയിൽ തീരദേശത്തെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന ഭാഗത്തെ നിരവധി വീടുകളും റോഡുകളും വെള്ളത്തിലാണ്. തീരദേശത്തിന് പുറമേ കമലേശ്വരം ആര്യന്‍കുഴി, മണക്കാട്, കരിമഠം, ചാക്ക, മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളിലും മഴ ദുരിതം വിതക്കുകയാണ്. കരിയല്‍ തോടിന്‍റെ ഒഴുക്ക് നിലച്ചതാണ് ആര്യന്‍കുഴി ഭാഗത്ത് ദുരിതമാകുന്നത്. റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. അമ്പലത്തറ, പൂന്തുറ, മാണിക്യവിളാകം, പള്ളിതെരുവ്, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, വലിയതുറ, മുട്ടത്തറ, തിരുവല്ലം വാര്‍ഡുകളിലെ പലഭാഗത്തും ഇടറോഡുകളില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ കെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. പലരും മണല്‍ചാക്കുകള്‍ അടുക്കിയാണ് മലിനജലം വീടുകളിലേക്ക് കയറാതെ തടയുന്നത്. പകര്‍ച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.