രമേശ്​ ചെന്നിത്തല പാർലമെന്‍ററി മര്യാദകൾ മറക്കാത്ത പൊതുപ്രവർത്തകൻ -​സ്പീക്കർ

തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങൾ​ ശക്തമായി അവതരിപ്പിക്കുമ്പോഴും നിയമസഭയിൽ പാർലമെന്‍ററി മര്യാദകൾ ഒരിക്കലും മറക്കാത്ത പൊതുപ്രവർത്തകനാണ്​ രമേശ്​ ചെന്നിത്തലയെന്ന്​ സ്പീക്കർ എം.ബി. രാജേഷ്​. വേലുത്തമ്പി ദളവ പുരസ്കാരം ചെന്നിത്തലക്ക്​ സമ്മാനിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമാന്യമായ സംയമനവും സമചിത്തതയും സാമാന്യമര്യാദയും നിയമസഭയിൽ ചെന്നിത്തല പുലർത്താറുണ്ട്​. അനുഭവത്തിലൂടെ ആർജിച്ചതാണ്​ ഈ പക്വത. പുതിയ അംഗങ്ങൾക്ക്​ ഇത്​ മാതൃകയാക്കാവുന്നതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. വേലുത്തമ്പി ദളവ സ്മാരകകേന്ദ്രം രക്ഷാധികാരി മാധവൻ ബി. നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പെരുമ്പടവം ശ്രീധരൻ ഉദ്​ഘാടനം ചെയ്തു. ഡോ.എം.ആർ. തമ്പാൻ, ജി. രാജ്​മോഹൻ, വിളക്കുടി രാജേന്ദ്രൻ, രാജീവ്​ ഗോപാലകൃഷ്​ണൻ, കല്ലിയൂർ ഗോപകുമാർ, സുദർശൻ കാർത്തികപറമ്പിൽ, ശ്രീവത്സൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.