ആദിവാസി മേഖലയിലെ ആരോഗ്യ വികസനം: ജീവനക്കാർക്ക്​ പരിശീലനം

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് ജീവനക്കാർക്ക്​ വിദഗ്ധ പരിശീലനം നൽകാൻ ആരോഗ്യവകു​പ്പ്​. ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂട്ടായ്മയിലൂടെ പരിഹരിക്കലാണ്​ ലക്ഷ്യം. ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടി മേഖലയിലെ പരിശീലന പരിപാടി ആരംഭിച്ചു. അട്ടപ്പാടി ബ്ലോക്കിലെ 28 ഉപകേന്ദ്രങ്ങളുടെ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്​. അട്ടപ്പാടിയില്‍ മാതൃ,ശിശു മരണങ്ങള്‍ നിയന്ത്രിക്കുന്നതിനും പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും സമൂഹത്തിന്റെ ഇടപെടല്‍ കൂടുതലായി കൊണ്ടുവരുന്നതിനുവേണ്ടി അംഗൻവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അംഗൻവാടികളുമായി ബന്ധപ്പെട്ട് കൂട്ടായ്മ ഇതിനകം രൂപവത്​കരിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.