'ആധാരം വ്യാജം; ഹാരിസൺ കൈവശംവെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണം'

കൊല്ലം: ഹാരിസൺ മലയാളം പ്ലാന്‍റേഷൻ കൈവശംവെച്ചിരിക്കുന്ന സർക്കാർവക 79,679 ഏക്കർ ഭൂമിയുടെയും 10,000ത്തിലധികം ഏക്കർ മിച്ചഭൂമിയുടെയും ആധാരം വ്യാജമെന്ന്​ വിജിലൻസും ഫോറൻസിക് ലാബും കണ്ടെത്തിയ സാഹചര്യത്തിൽ ആധാരങ്ങൾ റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന്​ കെ.പി.സി.സി അംഗവും സമരസമിതി ചെയർമാനുമായ സി.ആർ. നജീബ് പറഞ്ഞു. പാട്ടത്തിന് നൽകിയ ഭൂമി 1923ൽ വ്യാജ പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയതാണെന്നും വ്യാജരേഖയുണ്ടാക്കിയതാണെന്നും തെളിഞ്ഞു​. ഭൂമി ഏറ്റെടുക്കാത്തതിന്​ പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.