യുദ്ധവിജയത്തിന്‍റെ വാർഷികം ആഘോഷിച്ചു

സ്ക്രിപ്​ട്​ തിരുവനന്തപുരം: രണ്ടാംലോക മഹായുദ്ധത്തിൽ നാസികൾക്കെതിരെ സോവിയറ്റ്​ യൂനിയൻ നേടിയ വിജയത്തിന്‍റെ 77-ാം വാർഷികം റഷ്യൻ ഹൗസിന്‍റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചരിത്രകാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്​ മുൻ ഡയറക്ടറുമായ പ്രഫ. വി. കാർത്തികേയൻ നായർ ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം ചെയ്തു. രണ്ടു​ കോടി എഴുപത്​ ലക്ഷത്തിലധികം സോവിയറ്റ്​ ജനങ്ങളുടെ ജീവത്യാഗമാണ്​ നാസികളിൽനിന്ന്​ യൂറോപ്പിനെ രക്ഷിച്ചതെന്ന്​ പ്രഫ. വി. കാർത്തികേയൻ നായർ പറഞ്ഞു. റഷ്യയുടെ ഓണററി കോൺസൽ രതീഷ്​ സി. നായർ അധ്യക്ഷത വഹിച്ചു. ക്യാപ്​റ്റൻ കെ. ഗോപകുമാർ, ഡോ.എൻ. ഗോപകുമാർ, കവിത നായർ എന്നിവർ സംസാരിച്ചു. കാപ്​ഷൻ Russian seminar റഷ്യൻ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച സെമിനാർ ​പ്രഫ. വി. കാർത്തികേയൻ നായർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.