ഹൈബി ഈഡൻ മാപ്പുപറയണം -ഡി.വൈ.എഫ്​.ഐ

തിരുവനന്തപുരം: സോളാർ കേസിൽ ഡി.വൈ.എഫ്​.ഐക്കെതിരെ നൽകിയ മാനനഷ്ടക്കേസ് കഴമ്പില്ലാത്തതെന്നു കണ്ട് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈബി ഈഡൻ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്ര​ട്ടേറിയറ്റ്. ഹൈബി ഈഡനും സാക്ഷികളും നൽകിയ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്​ കോടതി കേസ്‌ തള്ളിയത്. സോളാർ കേസിൽ തുടക്കം മുതൽ പറഞ്ഞുകേട്ട പേരാണ് ഹൈബിയുടേത്. തെരഞ്ഞെടുപ്പ് കാലത്ത് എതിർസ്ഥാനാർഥിക്കെതിരെ അപവാദപ്രചാരണം നടത്തുന്ന രീതി ഡി.വൈ.എഫ്​.ഐക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.