വിഴിഞ്ഞം: . പോത്തൻകോട് വാവറയമ്പലം സ്വദേശിനി ഷീലാ സുനിൽ (39) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറ സ്വദേശിനി പനിയമ്മ എന്ന യുവതിക്ക് വിദേശത്ത് ജോലി നൽകാമെന്ന് ഉറപ്പുനൽകി നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2020 ലാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ജോലിയും വിസയും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതോടെ പണം നഷ്ടപ്പെട്ട യുവതി 2021 ജൂൈലയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയി. ഈ കേസിൽ നടത്തി വന്ന അന്വേഷണത്തിലാണ് പ്രതിയെ വ്യാഴാഴ്ച രാവിലെയോടെ െപാലീസ് പിടികൂടിയത്. പ്രതി ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ഫോർട്ട് അസിസ്റ്റൻറ് കമീഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.ഐ സമ്പത്ത്, എസ്.ഐ ലിജോ പി മണി, സീനിയർ സി.പി.ഒ രജിത, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. മൂന്ന് നിലയുള്ള ആഡംബര വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും പ്രതി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധിപേർ വിവിധയിടങ്ങളിൽ നിന്ന് വിഴിഞ്ഞം സ്റ്റേഷനിലെത്തിയതായും ലഭിച്ച വിവരമനുസരിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായണ് കരുതുന്നതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ച് ലക്ഷത്തിലധികം രൂപ പണമായി നേരിട്ടും വാങ്ങിയതടക്കം 10 ലക്ഷത്തോളം രൂപ ഷീലാ സുനിൽ തട്ടിയെടുത്തതായി പരാതിക്കാരിയായ അടിമലത്തുറ സ്വദേശിനി പനിയമ്മ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.