ശശികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണം -ജബീന ഇർഷാദ്

തിരുവനന്തപുരം: സെന്‍റ്​ ജമ്മാസ് സ്കൂളിലെ അധ്യാപകനും സി.പി.എം മലപ്പുറം നഗരസഭാംഗവുമായിരുന്ന പോക്സോ കേസ്​ പ്രതി ശശികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ്​ ജബീന ഇർഷാദ് ആവശ്യപ്പെട്ടു. 30 വർഷമായി കുട്ടികളെ പലവിധ ലൈംഗിക പീഡനങ്ങൾക്ക്​ ഇരയാക്കിയ ശശികുമാറിനെതിരെ പരാതി ഉയർന്നിട്ടും മൂടിവെച്ച സ്കൂൾ അധികൃതർക്കെതിരെയും നടപടി എടുക്കണം. പ്രതികൾക്ക് തെളിവ്​ നശിപ്പിക്കാൻ സഹായിക്കുകയും പോക്സോ കേസുകൾ അട്ടിമറിക്കുകയും പരാതിക്കാരായ പിഞ്ചുകുട്ടികളെ പോലും അപമാനിക്കുകയും ചെയ്യുന്ന പൊലീസ്-ഭരണ സംവിധാനങ്ങളാണ് ഇത്തരക്കാർക്ക് പിന്തുണയേകുന്നത്. കേസിൽ പഴുതടച്ച അന്വേഷണം നടക്കണം. അധ്യാപകനെതിരായ പരാതി മൂടിവെച്ച് സംരക്ഷിച്ച സെന്‍റ്​ ജമ്മാസ് സ്കൂളിലേക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചതായും അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.