പാചക വാതക വില വര്‍ധനയിൽ വനിതകളുടെ പ്രതിഷേധം

പാറശ്ശാല: പാചകവാതക വിലവർധനയില്‍ കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റി ഏരിയ തലത്തില്‍ പ്രതിഷേധിച്ചു. ധനുവച്ചപുരം പോ​േസ്റ്റാഫിന്​ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ കെ.എസ്.കെ.ടി.യു സംസ്ഥാന വനിത സബ് കമ്മിറ്റി അംഗം കെ. അംബിക ഉദ്ഘാടനം ചെയ്തു. സി. പാപ്പ അധ്യക്ഷത വഹിച്ചു. സുഗന്ധി, മര്യാപുരം വനിത ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ജി. തങ്കാ ഭായി എന്നിവര്‍ സംസാരിച്ചു. ചിത്രം : പാചക വാതക വിലവർധനയില്‍ കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റി ധനുവച്ചപുരം പോ​േസ്റ്റാഫിന്​ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ കെ. അംബിക ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.