നഴ്‌സസ് ദിനത്തിലും നിരാഹാരമനുഷ്ഠിച്ച് നഴ്‌സുമാര്‍

തിരുവനന്തപുരം: പബ്ലിക്‌ ഹെല്‍ത്ത് നഴ്‌സുമാരോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എച്ച്.എന്‍ ട്യൂട്ടര്‍ സ്ഥാനക്കയറ്റം മരവിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്​ നഴ്​സ്മുമാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കേരള ഗവണ്‍മെന്‍റ്​ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആന്‍ഡ്​​ സൂപ്പര്‍വൈസേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ്​ ജയശ്രീ പി.കെ, ജനറല്‍ ​െസക്രട്ടറി രേണുകുമാരി.എസ്, വൈസ്​ പ്രസിഡന്‍റ്​ മേരി ജോസഫ് എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു. നഴ്‌സസ് ദിനത്തോടനുബന്ധിച്ച് സമരപ്പന്തലില്‍ നഴ്‌സുമാര്‍ ദീപം തെളിച്ച് പ്രതിജ്ഞ എടുത്തു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയന്‍റ്​ കൗണ്‍സില്‍ മെഡിക്കല്‍ കോളജ്, കഴക്കൂട്ടം മേഖലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായി സമരപ്പന്തലില്‍ എത്തി നഴ്‌സുമാരെ അഭിവാദ്യം ചെയ്തു. ജോയന്‍റ്​ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ് ഉദ്​ഘാടനം ചെയ്തു. കെ.സുരകുമാര്‍, സതീഷ് കണ്ടല, മോഹനകുമാരന്‍ നായര്‍, സജികുമാര്‍, രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രം മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.