പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗം ബീച്ച് സർക്കിൾ പരിധിയിലെ എയർപോർട്ടിന് സമീപമുള്ള മസാല റസ്റ്റാറൻറ്, കടകംപള്ളി സോണൽ പരിധിയിലുള്ള മംഗലശ്ശേരി ഫാസ്റ്റ്ഫുഡ്, രുചിമേളം, ഉള്ളൂർ സോണൽ പരിധിയിലെ പാഥേയം ഫുഡ്കോർട്ട്, മെഡിക്കൽ കോളജ് സർക്കിൾ പരിധിയിലെ നാസ ക്യാൻറീൻ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക്കും പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ആറ്റിപ്ര സോണൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. നോട്ടീസ് നൽകിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വരുംദിവസങ്ങളിലും ഇത്തരത്തിൽ പരിശോധന തുടരുമെന്നും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.