പുത്തൻപീടിക തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീട്ടിലെ സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ

പുത്തൻപീടികയിൽ ഭാര്യാവീടിന് നേരെ യുവാവിന്റെ ആക്രമണം

അന്തിക്കാട്: പുത്തൻപീടികയിൽ ഭാര്യാവീടിന് നേരെ ഭർത്താവിന്റെ ആക്രമണം. ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും സ്‌കൂട്ടറിന് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപത്തെ തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി നൂൽപാടത്ത് വീട്ടിൽ ഷക്കീറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ആക്രമണം നടക്കുമ്പോൾ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അക്രമാസക്തനായി എത്തിയ പ്രതി വീടിന്റെ ജനൽ ചില്ലകൾ അടിച്ചു തകർക്കുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് എത്തുമ്പോഴേക്കും സ്ഥലത്തുനിന്ന് ഇയാൾ രക്ഷപ്പെട്ടു. പൊലീസ് മടങ്ങിയതോടെ ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി വീടിന് മുന്നിൽ ഉണ്ടായിരുന്ന സ്‌കൂട്ടർ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാൾ പത്ത് മാസം മുമ്പും ഈ വീട്ടിൽ വന്ന് ആക്രമണം നടത്തിയതായി കുടുംബം പറയുന്നു. . ഇതുകൂടാതെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. വീട് കയറി ആക്രമണവുമായി ബന്ധപ്പെട്ട് ഷക്കീറിനെ പ്രതിയാക്കി കേസെടുത്തതായും പ്രതിക്കായുള്ള അന്വേഷണം ഊർജിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അന്തിക്കാട് എസ്.ഐ എം. സുഭാഷ് പറഞ്ഞു.

Tags:    
News Summary - Young man attacks wife's house in Puthenpeetika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.