representational image

പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​ൽ ഇ​രു​പ​ത്ത​ഞ്ചോ​ളം കാ​ട്ടാ​ന​ക​ൾ

ആ​മ്പ​ല്ലൂ​ർ: പാ​ല​പ്പി​ള്ളി കു​ണ്ടാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി ഇ​രു​പ​ത്ത​ഞ്ചോ​ളം കാ​ട്ടാ​ന​ക​ൾ. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​ക​ൾ​ക്ക് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത്. ഏ​തു​സ​മ​യ​ത്തും ആ​ന​ക​ൾ വീ​ടു​ക​ൾ​ക്ക​രി​കി​ൽ എ​ത്തു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. കു​ട്ടി​ക​ളും കൊ​മ്പ​ൻ​മാ​രും ഉ​ൾ​പ്പെ​ട്ട​താ​ണ് ആ​ന​ക്കൂ​ട്ടം. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത്ര​യേ​റെ ആ​ന​ക​ൾ ഒ​ന്നി​ച്ച് മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്. കൂ​ട്ട​ത്തി​ൽ നി​ന്ന് ഒ​റ്റ​പ്പെ​ടു​ന്ന ആ​ന​ക​ൾ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ വ​ന​പാ​ല​ക​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - wild elephants In Palapilly Kundai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.