representational image
Posted On
date_range Updated On
date_range പാലപ്പിള്ളിയിൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പാലപ്പിള്ളി ഫുട്ബാൾ മൈതാനത്താണ് തിങ്കളാഴ്ച രാവിലെ കുട്ടികൾ ഉൾപ്പെടെ ഒമ്പത് ആനകൾ ഇറങ്ങിയത്. തോട്ടത്തിൽനിന്നിറങ്ങിയ ആനക്കൂട്ടം തൊഴിലാളികളുടെ പാഡികൾക്കിടയിലൂടെയാണ് മൈതാനത്തെത്തിയത്.
നാട്ടുകാർ പാട്ട കൊട്ടിയും ഒച്ച വെച്ചും ഓടിച്ചു. പിന്നീട് പിള്ളത്തോടിന് സമീപത്തെത്തിയ ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത് വാഹനയാത്രക്കാരെ ആശങ്കയിലാക്കി.
ഇവ തോട്ടത്തിലേക്ക് മാ റിയതോടെയാണ് യാത്രക്കാർക്ക് പോകാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.