Posted On
date_range Updated On
date_range ബൈക്കിലെത്തിയവർ കടയിൽ കയറി വയോധികയുടെ മാല പൊട്ടിച്ചു
വാടാനപ്പള്ളി: തളിക്കുളത്ത് കച്ചേരിപ്പടി പടിഞ്ഞാറ് നൈസ് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വന്ന് കടയുടമയായ വയോധികയുടെ താലിമാല പൊട്ടിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ കടയിൽ കയറി സാധനങ്ങൾ നോക്കി കൊണ്ടിരിക്കേ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. മൂന്ന് പവൻ വരുന്ന മാലയാണ് പൊട്ടിച്ച് കടന്നു കളഞ്ഞത്. പരാതി പ്രകാരം വാടാനപ്പളളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.