അമൽ കൃഷ്ണ
Posted On
date_range Updated On
date_range അമ്മയോടൊപ്പം ബാങ്കിൽ പോയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായിട്ട് മൂന്നുമാസം
വാടാനപ്പള്ളി: അമ്മയോടൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലെത്തിയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായിട്ട് മൂന്നുമാസം. ചേറ്റുവ ചാണാശേരി സനോജ്-ശിൽപ ദമ്പതികളുടെ മകൻ അമൽ കൃഷ്ണയെയാണ് (17) ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
കഴിഞ്ഞ മാർച്ച് 18നായിരുന്നു സംഭവം. ബാങ്കിങ് ആവശ്യത്തിനും വീട്ടുസാധനങ്ങൾ വാങ്ങാനും അമ്മയോടൊപ്പം വാടാനപ്പള്ളിയിൽ വന്നതായിരുന്നു. അമ്മ ബാങ്കിനുള്ളിൽ കയറിയതോടെ പുറത്തുനിന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
പരാതി പ്രകാരം പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പഠിക്കാൻ മിടുക്കനായിരുന്ന അമൽ കൃഷ്ണ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.