ബാ​ബു

രക്ഷാപ്രവർത്തനത്തിനിടെ മാല മോഷണം; പ്രതി അറസ്റ്റിൽ

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ മ​രി​ച്ച കാ​ർ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ മൂ​ന്നു​പ​വ​നോ​ളം വ​രു​ന്ന മാ​ല ക​വ​ർ​ന്ന​യാ​ളെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചു. കാ​ഞ്ഞാ​ണി അ​മ്പ​ല​ക്കാ​ട് പ​ട്ടാ​ട​ത്ത് ബാ​ബു​വി​നെ​യാ​ണ് (40) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​പ​ക​ട സ​മ​യ​ത്ത് സ്കൂ​ട്ട​റി​ൽ അ​തു​വ​ഴി വ​ന്ന ബാ​ബു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കാ​റി​നു​ള്ളി​ൽ ഊ​രി വീ​ണ മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ല എ​ടു​ക്കു​ന്ന​ത് ചി​ല​ർ ക​ണ്ടെ​ങ്കി​ലും ഇ​യാ​ൾ നി​ഷേ​ധി​ച്ചു. ഇ​തോ​ടെ മ​റ്റു​ള്ള​വ​ർ ഇ​യാ​ളെ കൈ​കാ​ര്യം ചെ​യ്യാ​നൊ​രു​ങ്ങി​യ​പ്പോ​ഴാ​ണ് വ​സ്ത്ര​ത്തി​നി​ട​യി​ൽ അ​ര​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന മാ​ല താ​ഴെ വീ​ണ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Necklace stolen during rescue operation-The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.