അഖിൻ
Posted On
date_range Updated On
date_range കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിൽ കച്ചവടം: യുവാവ് അറസ്റ്റിൽ
വാടാനപ്പള്ളി: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിലും വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി. ഏങ്ങണ്ടിയൂർ സ്വദേശിയായ വെങ്കിടിവീട്ടിൽ അഖിനിനെ (36) യാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ചേറ്റുവ കടവിൽനിന്നാണ് പിടികൂടിയത്. റോഡരികിലാണ് കല്ലുമ്മക്കായയും കക്കയിറച്ചിയും വിൽപന നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.