Posted On
date_range Updated On
date_range ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണാഘോഷം
വാടാനപ്പള്ളി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണം ആഘോഷിച്ചത് നവ്യാനുഭവമായി. മൈഗ്രേറ്റഡ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി ഇ.എം.എസ് സാംസ്കാരിക നിലയത്തിലായിരുന്നു പരിപാടി.
ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, യു.പി, ഒറീസ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് കുടുംബസമേതം ഓണാഘോഷത്തിനായി ഒത്തുകൂടിയത്.
ജില്ല സെക്രട്ടറി അഷറഫ് വലിയകത്ത്, പ്രസിഡന്റ് കെ.കെ. ഹരിദാസ്, സണ്ണി വടക്കൻ, സി.ബി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.