സ്റ്റാലിൻ
മാത്യു
Posted On
date_range Updated On
date_range തളിക്കുളത്ത് വൻ മയക്കുമരുന്ന് വേട്ട
വാടാനപ്പള്ളി: തളിക്കുളത്ത് ബസിൽ കൊണ്ടുപോയിരുന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. നീലഗിരി കൊന്നച്ചൽ എരുമോട് ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യുവിനെയാണ് (24) അറസ്റ്റ് ചെയ്തത്. 12.5 ഗ്രാം എം.ഡി.എം.എയാണ് തൃശൂർ റൂറൽ ഡാൻസാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേർന്ന് പിടിച്ചെടുത്തത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവ്നീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം തീരദേശ ഹൈവേയിൽ തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് ബസിൽനിന്ന് പിടികൂടിയത്. കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.