പിടികൂടിയ മദ്യം പൊലീസ് പരിശോധിക്കുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ ജേക്കബ്.
മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കടത്തിയ 300 ലിറ്റർ വിദേശമദ്യം പിടികൂടി
വാടാനപ്പള്ളി: മാഹിയിൽനിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തിക്കൊണ്ടുപോയിരുന്ന വൻ വിദേശമദ്യ ശേഖരം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ചെരുവിൽ വീട്ടിൽ ജേക്കബിനെയാണ് (37) അറസ്റ്റ് ചെയ്തത്. 300 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് ശങ്കറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ ചേറ്റുവ പാലത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്. കൂടുതർ പേർ കണ്ണികളായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. വലപ്പാട് എസ്.ഐ മനോജ്, വാടാനപ്പള്ളി എസ്.ഐ സുബ്രഹ്മണ്യൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.