അ​ർ​ബ​ൻ സ്കെ​ച്ചേ​ഴ്സ്

ത​യാ​റാ​ക്കി​യ തൃ​ശൂ​ർ

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ

ചി​ത്ര​ങ്ങ​ൾ 

തൃശൂർ റെയിൽവേ സ്റ്റേഷൻ ചരിത്രരേഖയാക്കി അർബൻ സ്കെച്ചേഴ്സ്

തൃ​ശൂ​ർ: പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ദൃ​ശ്യ​ങ്ങ​ൾ ച​രി​ത്ര​രേ​ഖ​യാ​ക്കി അ​ർ​ബ​ൻ സ്കെ​ച്ചേ​ഴ്സ് തൃ​ശൂ​ർ കൂ​ട്ടാ​യ്മ.

പ​തി​വ് പ്ര​തി​വാ​ര പ​ടം​വ​ര ഇ​ത്ത​വ​ണ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ന​ട​ത്തി​യ​ത്. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം മൂ​ന്ന് മാ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​രി​ലെ​ത്തി​യ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ആ​ഴ്ച​ത്തെ പ​ടം​വ​ര ഇ​വി​ടെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ർ​ബ​ൻ സ്കെ​ച്ചേ​ഴ്സ് തൃ​ശൂ​ർ അ​ഡ്മി​ൻ ടി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. 30 ക​ലാ​കാ​ര​ന്മാ​രാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​ക്കി​യ​ത്.

Tags:    
News Summary - Urban Sketchers make Thrissur Railway Station a historical record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.