സായ്റാം
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് യു.കെ.ജി വിദ്യാർഥി മരിച്ചു
കാഞ്ഞാണി: കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകൻ സായ്റാം (അഞ്ച്) കോവിഡ് ബാധിച്ച് മരിച്ചു. കാരമുക്ക് എസ്.എൻ.ജി.എസ് ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ യു.കെ.ജി വിദ്യാർഥിയാണ്. കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യ കവിതയും രണ്ട് മക്കളും കാഞ്ഞാണിയിലെ വാല പറമ്പിൽ കവിതയുടെ വീട്ടിലായിരുന്നു താമസം. വീട്ടിലെ മറ്റെല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. മൃതദേഹം വരടിയത്തേക്ക് കൊണ്ടുപോയി. സഹോദരൻ: അഭിരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.