ക്ഷീണമകറ്റാൻ യോഗ പരിശീലനവുമായി യു.ജി.സി

തൃശൂർ: ജോലി സ്​ഥലങ്ങളിലെ ക്ഷീണമകറ്റാൻ കേന്ദ്ര ആയുഷ്​ മന്ത്രാലയത്തി​െൻറ അഞ്ച്​ മിനിറ്റ്​​ യോഗ പരിശീലനം പരീക്ഷിക്കാൻ​ കോളജുകൾക്ക്​ യു.ജി.സി നിർ​േദശം. ജോലി സമ്മർദം കുറക്കാൻ ഇരുന്നും നിന്നും ചെയ്യാവുന്ന ആസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ അടങ്ങിയതാണ്​ അഞ്ച്​ മിനിറ്റ്​​ യോഗ. ആയുഷ്​ മന്ത്രാലയം പുറത്തിറക്കിയ 'വൈ-ബ്രേക്ക്' ആപ്​ വഴിയാണ്​ പരിശീലന പാഠങ്ങൾ ലഭിക്കുക. യോഗ പ്രോ​ട്ടോകോൾ എന്ന്​ പേരിട്ട മാർഗരേഖ പരിഗണിക്കാനാവാശ്യപ്പെട്ട്​ യു.ജി.സി വിവിധ സംസ്​ഥാനങ്ങളിലെ കോളജുകൾക്ക്​ കൈമാറിയിട്ടുണ്ട്​. ഉന്മേഷം വീണ്ടെടുക്കാനും സമ്മർദം കുറക്കാനും വീണ്ടും ശ്രദ്ധാലുവാകാനും യോഗ പരിശീലിക്കാൻ ജോലിക്കിടയിൽനിന്ന് അഞ്ച് മിനിറ്റ് ഇടവേള എന്ന ആശയമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്​ മാർഗരേഖയിൽ പറയുന്നു​.

ആയുഷ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ മൊറാർജി ദേശായി നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് യോഗ, കൃഷ്ണമാചാര്യ യോഗ മന്ദിരം-ചെന്നൈ, രാമകൃഷ്ണ മിഷൻ, വിവേകാനന്ദ എജുക്കേഷനൽ ആൻഡ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ട്-ബെലൂർ മഠം, നിംഹാൻസ്-ബംഗളൂരു, കൈവല്യധാമ യോഗ റിസർച്ച്​​ ഇൻസ്​റ്റിറ്റ്യൂട്ട്​ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ്​ യോഗ ക്ലാസ്​ തയാറാക്കിയത്​. ഇതി​െൻറ ഫലപ്രാപ്ര്​തി പരീക്ഷിക്കാൻ ആറ്​ മെ​​ട്രോ നഗരങ്ങളിൽ പഠനവും പരീക്ഷണവും നടത്തിയിരുന്നു. നടുവേദന, തലവേദന, കോപം, സമ്മർദം തുടങ്ങിയവക്ക്​ മികച്ച ഫലം സൃഷ്​ടിച്ചതായി ആയുഷ്​ വകുപ്പ്​ വ്യക്​തമാക്കുന്നു.



Tags:    
News Summary - UGC with yoga training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.