പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ലഹരി വിരുദ്ധ സ്കാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടി. എറണാകുളം തറയിൽ വീട്ടിൽ ജെയ്സൺ (22), അങ്കമാലി കരേടൻ വീട്ടിൽ ജോജു (19) എന്നിവരാണ് ലഹരി വിരുദ്ധ സംഘത്തിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഏഴ് പൊതികൾ അടങ്ങിയ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തിയത്. ഡാൻസാഫ് എസ്.ഐ കെ.സി. ബൈജു സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രതികളെ പീച്ചി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.