പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മണ്ണുത്തി: ദേശീയപാത തോട്ടപ്പടിയിൽ ആറുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ മണ്ണുത്തി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
മാള കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി ലിബിൻ (26), എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റെമിൻ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് ബസ് മാർഗ്ഗം കഞ്ചാവ് കടത്തി കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വഡും മണ്ണുത്തി പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. എസ്.ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.