കൈപറമ്പിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം കടപുഴകിയ നിലയിൽ
Posted On
date_range Updated On
date_range ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു; വൻ ദുരന്തം ഒഴിവായി
കേച്ചേരി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. കൈപ്പറമ്പ് സെന്ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.30 ഒാടെയാണ് സംഭവം. ആളപായമില്ല. ശക്തമായ മഴയിലും കാറ്റിലും റോഡരികിലെ കൂറ്റൻ മരം റോഡിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് മണിക്കൂർ നേരം കുന്നംകുളം-തൃശൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷ സേന മരം മുറിച്ചു മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.