Posted On
date_range Updated On
date_range കബാലി നിലയുറപ്പിച്ചു; ആനമല റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
അതിരപ്പിള്ളി: ആനമല റോഡിൽ അമ്പലപ്പാറ മേഖലയിൽ ഗതാഗതം തടസ്സപ്പെടുത്താറുള്ള കൊമ്പനാന വീണ്ടും രംഗത്തിറങ്ങി. തിങ്കളാഴ്ച രാവിലെ മലക്കപ്പാറ പത്തടിപ്പാലത്ത് കബാലി എന്ന കാട്ടാന റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞിട്ടു. അതുവരെ കാടിനുള്ളിലായിരുന്ന കബാലി അപ്രതീക്ഷിതമായി റോഡിലിറങ്ങി തടസ്സം സൃഷ്ടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളും നിരവധി ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് പോകാനാവാതെ ഇരുവശത്തുമായി റോഡിൽ കുടുങ്ങി. കുറേനേരം കഴിഞ്ഞ് റോഡിന്റെ വശത്തേക്ക് മാറുകയും കാടിനുള്ളിലേക്ക് പതുക്കെ പിൻവാങ്ങുകയും ചെയ്തപ്പോഴാണ് വാഹനങ്ങൾക്ക് പോകാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.