കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂരിൽ നടപ്പാക്കിയ ‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷ പദ്ധതി മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വ്യാപാരി കുടുംബസുരക്ഷ പദ്ധതി 'ഭദ്രം' ഉദ്ഘാടനം ചെയ്തു
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല കമ്മിറ്റി ബെനവലന്‍റ് സൊസൈറ്റിയിലൂടെ നടപ്പാക്കിയ 'ഭദ്രം' വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ഏകോപന സമിതി ജില്ല പ്രസിഡന്‍റ് കെ.വി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.
മരിച്ച 10 വ്യാപാരികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനമായി വിതരണം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, സെക്രട്ടറി വി.ടി. ജോർജ്, യൂത്ത് വിങ് പ്രസിഡന്‍റ് എം.കെ. അബി, വനിത വിഭാഗം പ്രസിഡന്‍റ് ഷൈന ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.