പ്രകൃതി അനുവദിച്ചാൽ എത്രയും പെട്ടെന്ന്​ തൃശൂർ പൂരം വെടിക്കെട്ട്​ നടത്തും -മന്ത്രി


തൃ​ശൂ​ർ: പ്ര​കൃ​തി അ​നു​വ​ദി​ച്ചാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന്​ തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട്​ ന​ട​ത്തു​മെ​ന്ന്​ മ​ന്ത്രി കെ. ​രാ​ജ​ൻ. വെ​ടി​ക്കെ​ട്ട്​ എ​ത്ര​യും പെ​ട്ടെ​ന്ന്​ ന​ട​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും താ​ൽ​പ​ര്യ​മു​ണ്ട്. മേ​യ്​ 19 മു​ത​ൽ 24 വ​രെ മ​ഴ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ശ​രി​യാ​വു​ക​യാ​ണെ​ങ്കി​ൽ വെ​ടി​ക്കെ​ട്ട്​ പൊ​ട്ടി​ച്ചു​തീ​ർ​ക്കും. സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ പെ​സോ നി​ർ​ദേ​ശി​ച്ച എ​ല്ലാ സു​ര​ക്ഷ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ടി​ക്കെ​ട്ട്​ പു​ര​ക​ൾ​ക്കു​ള്ള സു​ര​ക്ഷ കൂ​ട്ടി. 45 മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ൽ ഫെ​ൻ​സി​ങ്​ ന​ട​ത്തി​യി​രു​ന്ന​ത്​ 60 മീ​റ്റ​റാ​ക്കി.10 പേ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ആ​റ്​ ദേ​വ​സ്വം ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Thrissur Pooram vedikkettu will take place as soon as nature allows - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.