തൃശൂർ കോർപറേഷനിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

തൃശൂർ: കോർപറേഷൻ ഓഫിസിൽ കുടിവെള്ളപ്രശ്‌നത്തെ ചൊല്ലിയുള്ള നാടകീയരംഗങ്ങളെ തുടർന്ന് കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് രണ്ട് രാത്രിയും ഒന്നര പകലും നീണ്ട സമരം കോൺഗ്രസ് അവസാനിപ്പിച്ചത്. വധശ്രമത്തിന് കേസെടുത്ത മേയറുടെ ഡ്രൈവറെ ജോലിയിൽനിന്ന് നീക്കിയെന്ന് അവകാശപ്പെട്ട് കോൺഗ്രസ് സമരം അവസാനിപ്പിച്ചപ്പോൾ, ഡ്രൈവറെ മാറ്റിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് മേയർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, ഷീബ ബാബു, ഐ. സതീഷ് കുമാർ, കോൺഗ്രസ് നേതാക്കളായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, സുനിൽരാജ്, ലാലി ജയിംസ് എന്നിവരാണ് ചർച്ച നടത്തിയത്.

ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് കുടിവെള്ളത്തിനു പകരം കലക്കവെള്ളമാണ് പൈപ്പുകളിൽ വരുന്നതെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിനു മുകളിലേക്ക് ചളിവെള്ളം ഒഴിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർക്കിടയിലൂടെ കാറുമായി മുന്നോട്ടു പോകാൻ മേയർ നിർദേശിച്ചതാണ് കൂടുതൽ സംഘർഷത്തിനിടയാക്കിയത്. ഇതോടെ പ്രതിഷേധം മേയറുടെ ചേംബറിലേക്ക് മാറ്റി. ഇവിടെ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. കൗൺസിലർമാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ആരോപിച്ച് മുൻ മേയറും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ശ്രീലാൽ ശ്രീധർ, ലാലി ജയിംസ്, മെഫി ഡൽസൺ, എ.കെ. സുരേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ മേയർ എം.കെ. വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പിന്നാലെ തന്നെ കൗൺസിലിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കാണിച്ച് മേയർ നൽകിയ പരാതിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെയും വധശ്രമത്തിന് കേസെടുത്തു. ആശുപത്രി വിട്ട കൗൺസിലർമാർ ചേംബറിലെ സമരത്തിൽ തുടർന്നു. ഡ്രൈവറെ നീക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രഖ്യാപനം.

ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ പാർട്ടി നേതൃത്വങ്ങൾ ചർച്ച നടത്തിയത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു. സമരമവസാനിപ്പിച്ച കോൺഗ്രസ് കൗൺസിലർമാർ നഗരത്തിൽ പ്രകടനം നടത്തി.

സ​മ​രം സം​ബ​ന്ധി​ച്ച്​ നേ​താ​ക്ക​ളി​ൽ ഭി​ന്ന​ത

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ത. പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം വി​ട്ട് കാ​യി​ക​മാ​യി നേ​രി​ടു​ന്ന രീ​തി ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​ണ്​ ഉ​ണ്ടാ​ക്കു​ക​യെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സി.​പി.​എ​മ്മി​നോ​ട് ഒ​രു​വി​ഭാ​ഗം സ​ഹ​ക​രി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ൽ​ത​ന്നെ ഉ​യ​ർ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ഭ​ര​ണ​പ​ക്ഷ​മാ​യ സി.​പി.​എ​മ്മി​നെ വ​ല​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​നോ​ടാ​ണ് വി​മ​ർ​ശ​നം.

പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത്. അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ക്കാ​തി​രു​ന്ന ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സി​നെ അ​വ​ഗ​ണി​ച്ച​തി​ലൂ​ടെ നീ​ക്കം പാ​ളി​യ​ത് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ത​ന്നെ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​ക്കി​യ​ത്.

കു​ടി​വെ​ള്ള വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ലി​ൽ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത് ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രാ​യി​രു​ന്നു. പ്ര​തീ​കാ​ത്മ​ക​മാ​യി ച​ളി​വെ​ള്ള​ത്തി​ൽ കു​ളി​ച്ചും കൗ​ൺ​സി​ലി​ൽ ച​ളി​വെ​ള്ള​മെ​ത്തി​ച്ചു​മാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ സ​മ​രം.

കൗ​ൺ​സി​ലി​ൽ മേ​യ​റു​ടെ കോ​ല​ത്തി​ൽ ച​ളി​വെ​ള്ള​മൊ​ഴി​ച്ച് പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് മേ​യ​ർ കൗ​ൺ​സി​ൽ അ​വ​സാ​നി​പ്പി​ച്ച് പു​റ​ത്തേ​ക്ക് പോ​യ​ത്. ഇ​തോ​ടെ​യാ​ണ് മേ​യ​റു​ടെ കാ​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​വീ​ണും വാ​ഹ​ന​ത്തി​ലേ​ക്ക് ച​ളി​വെ​ള്ള​മൊ​ഴി​ച്ചും സ​മ​രം ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കൗ​ൺ​സി​ല​ർ​മാ​രെ കാ​ണാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും എം.​എ​ൽ.​എ​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥും അ​ൻ​വ​ർ സാ​ദ​ത്തും എ​ത്തി.

ജി​ല്ല​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ ആ​ശു​പ​ത്രി വി​ട്ട​തി​നാ​ൽ എ​ത്താ​ത്ത​താ​ണെ​ന്ന ന്യാ​യ​മാ​ണ്​ ഡി.​സി.​സി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. അ​തേ​സ​മ​യം, ഗു​രു​വാ​യൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ്​ സം​ഭ​വം പ​രാ​മ​ർ​ശി​ച്ച​തേ​യി​ല്ല.

Tags:    
News Summary - Thrissur corporation strike end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.