തൃശൂർ: ജില്ല നേതൃത്വത്തിെൻറ വിപ്പ് തള്ളി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ എം.എസ്. സമ്പൂർണയടക്കം കോർപറേഷനിലെ മൂന്ന് ബി.ജെ.പി കൗൺസിലർമാർ ഹൈമാസ്റ്റ് വിഷയത്തിൽ ഭരണപക്ഷ അനുകൂല നിലപാടെടുത്തതോടെ ബി.ജെ.പിയിൽ ചേരി പരസ്യമായി. പൊതുമേഖല സ്ഥാപനത്തിന് കരാർ നൽകാനുള്ള തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കണമെന്നാണ് ബി.ജെ.പി ജില്ല പ്രസിഡൻറ് നൽകിയ വിപ്പ്.
എന്നാൽ, പാർലമെൻററി പാർട്ടി നേതാവ് എം.എസ്. സമ്പൂർണ, പൂർണിമ സുരേഷ്, കെ. മഹേഷ് എന്നിവർ ഒപ്പിട്ട് കൗൺസിലിന് നൽകിയ കത്തിൽ കോർപറേഷന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തിൽ കോടതി ഉത്തരവ് പാലിച്ചു നടപ്പാക്കാനാണു പറയുന്നത്. ബി.ജെ.പിയിലെ മറ്റു മൂന്നു കൗൺസിലർമാർ വിപ്പ് അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി കൗൺസിലർമാർ മൂന്ന് വീതം രണ്ട് ഭാഗങ്ങളിലായെങ്കിലും വിയോജിപ്പുള്ളവരാണ് കൂടുതൽ.
ഈ സാഹചര്യത്തിൽ വോട്ടിങ് ആവശ്യമുയർന്നെങ്കിലും നടന്നില്ല. ഭരണപക്ഷത്തുനിന്ന് രണ്ട് പേർ എതിർക്കുകയും രണ്ട് പേർ എത്താതിരിക്കുകയും ചെയ്തതോടെ പ്രതിപക്ഷ നിരയേക്കാൾ കുറവായിരുന്നു ഭരണപക്ഷ കക്ഷി നില. ഭൂരിപക്ഷ തീരുമാനമില്ലാത്തതിനാൽ കൗൺസിൽ തീരുമാനം നിയമവിരുദ്ധമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.