കാ​ലൊ​ടി​ഞ്ഞ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യെ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

റോഡില്ല; കാലൊടിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചത് 400 മീറ്റർ വീൽചെയറിൽ ഇരുത്തി

വാ​ടാ​ന​പ്പ​ള്ളി: റോ​ഡും യാ​ത്ര​സൗ​ക​ര്യ​വു​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ലൊ​ടി​ഞ്ഞ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തി 400 മീ​റ്റ​ർ താ​ണ്ടി. ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ കോ​റൊ​ട്ട് സു​കു​മാ​ര​ന്റെ ഭാ​ര്യ രാ​ധ​യു​ടെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​നാ​യി പോ​കു​ന്ന​തി​നി​ടെ തൂ​മ്പ​ൻ​ത​റ കോ​ള​നി പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ഇ​വി​ടേ​ക്ക് റോ​ഡി​നാ​യി ജ​നം 14 അ​ടി വീ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ഏ​റ്റെ​ടു​ത്ത് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ ച​ളി നി​റ​ഞ്ഞ ഇ​തു​വ​ഴി പോ​കാ​ൻ നി​ർ​വാ​ഹ​മി​ല്ല. യാ​ത്ര​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ 30 മി​നി​റ്റോ​ളം രാ​ധ വ​ഴി​യി​ൽ​ത്ത​ന്നെ കി​ട​ന്നു. തു​ട​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ എ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ചേ​റ്റു​വ ടി.​എം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​ണ്.

Tags:    
News Summary - There is no road; laborer who broke his leg was brought to the hospital in wheelchair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-09 04:00 GMT