Posted On
date_range Updated On
date_range അവിട്ടത്തൂരിലും മോഷണ ശ്രമം
അവിട്ടത്തൂര്‍: അവിട്ടത്തൂരിൽ മോഷണശ്രമം. കോലംങ്കണ്ണി വീട്ടില്‍ റൂബി വിന്‍സെന്റിന്റെ വീട്ടിലാണ് മോഷ്ടാക്കൾ കടന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി വീട്ടുകാർ മകളുടെ വീട്ടിലായിരുന്നു താമസം. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്.
അലമാര കുത്തിത്തുറന്ന് തുണികള്‍ വാരി വലിച്ചിട്ടു. മേശപ്പുറത്തുണ്ടായിരുന്ന വാച്ചോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. സ്വർണം തേടിയാണ് മോഷ്ടാക്കൾ എത്തിയതെന്ന് കരുതുന്നു. ആളൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുല്ലൂരിലെയും അവിട്ടത്തൂരിലെയും സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.